ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രം മാസ്‌ക് നിർബന്ധമാക്കി ഖത്തർ

ദോഹ : ഒക്ടോബർ 23 ഞായറാഴ്ച മുതൽ ആരോഗ്യ കേന്ദ്രങ്ങളിൽ മാത്രമേ മാസ്‌ക് ആവശ്യമുള്ളൂ എന്ന ഖത്തർ മന്ത്രിസഭാ തീരുമാനമെടുത്തു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ഉത്തരവിട്ടത്. കോവിഡ് 19 മായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളെ കുറിച്ചുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് യോഗം അവലോകനം ചെയ്തു. അടച്ചിട്ട സ്ഥലങ്ങളിൽ ഹാജരാകുകയും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുകയും ചെയ്യുന്ന എല്ലാ ജീവനക്കാരും തൊഴിലാളികളും അവരുടെ ജോലി സമയത്ത് മാസ്ക് ധരിക്കണമെന്നും മന്ത്രിസഭ വ്യക്തമാക്കി.