Friday, October 7, 2022
HomeNewsKeralaഎംബി രാജേഷ് കേരള നിയമസഭാ സ്പീക്കർ

എംബി രാജേഷ് കേരള നിയമസഭാ സ്പീക്കർ

എംബി രാജേഷിനെ 15 -ാം നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുത്തു. തൃത്താലയിൽ നിന്നുള്ള എംഎൽഎയാണ് എംബി രാജേഷ്. 96 വോട്ടുകളാണ് എംബി രാജേഷിന് ലഭിച്ചത്. പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായ പിസി വിഷ്ണുനാഥിന് 40 വോട്ടുകളും ലഭിച്ചു. ആരോഗ്യ കാരണങ്ങളാൽ ഇന്നലെ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത 3 പേരും പ്രോട്ടേം സ്പീക്കർ പിടിഎ റഹീമും വോട്ട് രേഖപ്പെടുത്തിയില്ല. അതേസമയം സ്പീക്കർ പദവിയുടെ അന്തസ് ഉയർത്തിപ്പിടിക്കുമെന്ന് എംബി രാജേഷ് പറഞ്ഞു.

ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ പുതിയ സ്പീക്കറിന് കഴിയട്ടേയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. സഭാ നായകൻ എന്ന നിലയ്ക്ക് എല്ലാ പിന്തുണയും നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം സംസാരിക്കുമെന്ന പ്രസ്താവന ശ്രദ്ധിച്ചതായും അത് സഭയക്കുള്ളിൽ സംഘർഷത്തിന് വഴിവെയ്ക്കുമെന്നും അതിനാൽ സഭാ നായകൻ അത് ഒഴിവാക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ എംബി രാജേഷിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ പൂർണ സഹായവും അദേഹം വഗ്ദാനം ചെയ്തു.

നൂറ്റിനാൽപത് അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്. 21 മന്ത്രിമാരിൽ 17 പേരാണ് ആദ്യവട്ടം സഭയിലെത്തിയത്. കഴിഞ്ഞ നിയമസഭയിലെ 75 പേർ വീണ്ടും സഭയിലെത്തി. അതിനു മുമ്ബുള്ള മറ്റു നിയമസഭകളിൽ അംഗമായിരുന്ന 12 പേരും പതിനഞ്ചാം നിയമസഭയിലുണ്ട്. ഉമ്മൻചാണ്ടിയാണ് സഭയിലെ സീനിയർ. ഉമ്മൻചാണ്ടി പന്ത്രണ്ടാം തവണയാണ് തുടർച്ചയായി സഭയിലെത്തുന്നത്.

 

 

Most Popular