Saturday, April 17, 2021
Home Newsfeed ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി; വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചു

ദുബായിൽ കാണാതായ പ്രവാസി വിദ്യാർത്ഥിനിയെ കണ്ടെത്തി; വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചു

ദുബൈ: ദുബൈയില്‍ കാണാതായ പ്രവാസി വിദ്യാര്‍ത്ഥിനിയെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ കണ്ടെത്തി. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മാതാപിതാക്കള്‍ ഫോണ്‍ എടുത്തുവെച്ചതിന് പിന്നാലെ വ്യാഴാഴ്ച രാവിലെ നടക്കാന്‍ പോയ ഹരിനി കരാനിയെ കാണാതാവുന്നത്.

പതിനഞ്ചുകാരി ഉമ്മ് സുകീമിലെ വീടിന്റെ മേല്‍ക്കൂരയില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് ദുബൈ പൊലീസ് ഉദ്യോഗസ്ഥന്‍ വിശദമാക്കി. മാര്‍ക്ക് കുറഞ്ഞതിന്റെ ശിക്ഷയായി മാതാപിതാക്കള്‍ മൊബൈല്‍ ഫോണ്‍ മാറ്റിവെച്ചതില്‍ കുട്ടിക്ക് സങ്കടമുണ്ടായിരുന്നുവെന്നും വ്യക്തമാക്കി. രാവിലെ മുതല്‍ മകളെ കാണാതായതായി കുടുംബം പൊലീസിനെ വിളിച്ച് അറിയിച്ചതോടെ അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ദുരൂഹത പരിഹരിക്കാന്‍ ദുബൈ പൊലീസിന് സാധിച്ചു. അതേസമയം വിദ്യാര്‍ത്ഥിനിയെ കണ്ടെത്താനായി സോഷ്യല്‍ മീഡിയയുടെ സഹായവും തേടിയിരുന്നു.

 

Most Popular