Saturday, April 17, 2021
Home News Kerala കള്ളപ്പണം വെളുപ്പിക്കല്‍: എം. ശിവശങ്കറിന്‍റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു

കള്ളപ്പണം വെളുപ്പിക്കല്‍: എം. ശിവശങ്കറിന്‍റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി നിരസിച്ചു

ഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കില്ലെന്നും ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു ഇഡിയുടെ ആവശ്യം. സ്വര്‍ണക്കടത്തിലും അതിന്റെ ഭാഗമായി കള്ളപ്പണം വെളുപ്പിക്കുന്നതിലും എം. ശിവശങ്കര്‍ ഗൂഢാലോചന നടത്തിയെന്ന് ഇഡി കോടതിയെ അറിയിച്ചു. ഹരജി ആറാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Most Popular