ലക്‌നോ: ഉത്തര്‍പ്രദേശില്‍ അഞ്ച് മക്കളെ നദിയിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്ക് 10 വര്‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. 10,000 രൂപ പിഴയും ഒടുക്കണം.
2020ലാണു നാടിനെ നടുക്കിയ ദാരുണസംഭവം. ജഹാംഗീരാബാദ് സ്വദേശിനിയായ മഞ്ജുദേവി ഭര്‍ത്താവുമായുള്ള കുടുംബവഴക്കിനെത്തുടര്‍ന്ന് മക്കളായ ആരതി(12), സരസ്വതി(10), മാതേശ്വരി(എട്ട്), ശിവ് ശങ്കര്‍(ആറ്), കേശവ്(നാല്) എന്നീ കുട്ടികളെ ഗംഗാനദിയില്‍ എറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു.