Wednesday, September 22, 2021
Home News National കോവിഡ് പരിശോധന ഭയന്ന് 72 വയസുകാരന്റെ മൃതദേഹം പെണ്‍മക്കള്‍ വീട്ടില്‍ സൂക്ഷിച്ചത് 3 ദിവസം; പിന്നാലെ...

കോവിഡ് പരിശോധന ഭയന്ന് 72 വയസുകാരന്റെ മൃതദേഹം പെണ്‍മക്കള്‍ വീട്ടില്‍ സൂക്ഷിച്ചത് 3 ദിവസം; പിന്നാലെ ആത്മഹത്യ

മുംബൈ: കോവിഡ് പരിശോധന ഭയന്ന് 72 വയസുകാരന്റെ മൃതദേഹം പെണ്‍മക്കള്‍ വീട്ടില്‍ സൂക്ഷിച്ചത് മൂന്ന് ദിവസം. 2 പെൺമക്കളിൽ ഒരാൾ ആത്മഹത്യ ചെയ്തതായും മറ്റൊരു പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായും ഡൽഹി പോലീസ് പറഞ്ഞു. പിതാവിന്റെ മരണകാരണം കോവിഡ് മൂലമാണെങ്കിൽ ക്വാറന്റൈനിൽ കഴിയേണ്ടിവരുമെന്ന ഭയമാണ് പെൺകുട്ടികളെ പിതാവിന്റെ മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കാൻ പ്രേരിപ്പിച്ചത്.
72കാരന്‍െ മൃതദേഹം വീട്ടില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളുടെ മുപ്പത്തിയാറുകാരിയായ ഇളയ മകള്‍ കടലില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇവരെ പ്രദേശവാസികള്‍ രക്ഷിക്കുകയായിരുന്നു. അതിനിടെയാണ് പിതാവ് മരിച്ച വിവരം പൊലീസ് അറിയുന്നത്.
പൊലീസ് അന്വേഷണത്തില്‍ വീട്ടില്‍ മരിച്ച നിലയില്‍ പിതാവിനെ കണ്ടെത്തി. മൂത്തമകള്‍ വിദ്യ കടലില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

Most Popular