Wednesday, December 7, 2022
HomeGulfBahrainബഹ്‌റൈനിൽ 40 പാർലമെന്റ് മണ്ഡലങ്ങളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്

ബഹ്‌റൈനിൽ 40 പാർലമെന്റ് മണ്ഡലങ്ങളിലേക്ക് ഇന്ന് തെരഞ്ഞെടുപ്പ്

മനാമ : ബഹ്‌റൈനിൽ പാർലമെന്റ്, മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 40 പാർലമെന്റ് മണ്ഡലങ്ങളിലേക്കും 4 മുനിസിപ്പൽ കൗൺസിലുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ശനിയാഴ്ച രാവിലെ 8 മുതൽ രാത്രി 8 വരെയാണ് വോട്ടെടുപ്പ് നടക്കുക. സുരക്ഷാ ഉന്നതാധികാര സമിതിക്ക് കീഴിൽ തെരഞ്ഞെടുപ്പ് സുഗമമാക്കാൻ വേണ്ട നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കിയാണ് രാജ്യം തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. മുൻവർഷങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ സ്ഥാനാർത്ഥികളാണ് ഇത്തവണ മത്സരരംഗത്തുള്ളത്.

Most Popular