മാണി സി കാപ്പന്റെ എന്‍സികെ പാര്‍ട്ടി പിളര്‍ന്നു

തിരുവനന്തപുരം: മാണി സി കാപ്പന്റെ എന്‍സികെ പാര്‍ട്ടി പിളര്‍ന്നു. എന്‍സികെ പാര്‍ട്ടിയില്‍ നിന്നും സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പടെയുള്ളവര്‍ രാജിവച്ചു മാണി സി കാപ്പന്റെ രാഷ്ട്രീയ നിലപാടില്‍ വിയോജിപ്പോടെയാണ് ഇവർ പാർട്ടി വിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് മാണി സി കാപ്പന്‍ എന്‍സിപിയില്‍ നിന്നും പുറത്ത് വന്നു പുതിയ പാര്‍ട്ടി രൂപീകരിച്ചത്.