ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചം എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ റിലീസായി. ഏപ്രില്‍ ഇരുപത്തിന് നീലവെളിച്ചം പ്രദര്‍ശനത്തിനെത്തുന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്‍ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കി ഇന്നിന്റെ ഭാവ രൂപത്തില്‍ ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് നീലവെളിച്ചം.
ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, രാജേഷ് മാധവന്‍, അഭിരാം രാധാകൃഷ്ണന്‍, പ്രമോദ് വെളിയനാട് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കാലാതീതമായി സംഗീത മനസുകളിലൂടെ പകര്‍ന്ന് ഇന്നും മറയാതെ കളിയാടുന്ന പ്രതിഭകളായ എം.എസ്. ബാബുരാജ് പി ഭാസ്‌ക്കരന്‍ മാഷ് ടീമിന്റെ ഏവരുടെയും ഹൃദയത്തില്‍ പതിഞ്ഞ, ഒരു കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആധുനിക സാങ്കേതിക മികവില്‍ സംഗീത സംവിധായകരായ ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്നു.
ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന നീലവെളിച്ചത്തിന്റെ എഡിറ്റര്‍ വി. സാജനാണ്. സഹനിര്‍മാണം സജിന്‍ അലി പുലക്കല്‍, അബ്ബാസ് പുതുപ്പറമ്പില്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഹരീഷ് തെക്കേപ്പാട്ട്, ബിബിന്‍ രവീന്ദ്രന്‍.