ടിക് ടോക് മാതൃകയില്‍ ചെറു വീഡിയോകളുമായി നെറ്റ്ഫ്‌ളിക്‌സ്

netflix kids clips

കുട്ടികളെ ലക്ഷ്യമിട്ട് ടിക് ടോക്ക്(tik tok) മാതൃകയില്‍ ചെറുവീഡിയോകള്‍ പുറത്തിറക്കി നെറ്റ്ഫ്‌ളിക്‌സ്(Netflix). യുവതലമുറയെ കൂടുതലായി ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

നെറ്റ്ഫ്‌ളിക്‌സിന്റെ ഐഒഎസ് ആപ്പിലാണ് കിഡ്‌സ് ക്ലിപ്പ്‌സ്(kids clips) എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ നെറ്റ്ഫ്‌ളിക്‌സ് ലൈബ്രറിയില്‍ ഉള്ള ചില്‍ഡ്രന്‍സ് പ്രോഗ്രാമുകളിലെയും സിനിമകളിലെയും ക്ലിപ്പുകളാണ് ഇതില്‍ ഉള്‍പ്പെടുത്തുക. കൂടുതല്‍ ക്ലിപ്പുകള്‍ ഭാവിയില്‍ കൂട്ടിച്ചേര്‍ക്കും.

കോമഡി ക്ലിപ്പുകള്‍ ഉള്‍പ്പെടുത്തി ഫാസ്റ്റ് ലാഫ് എന്ന ഫീച്ചര്‍ നെറ്റ്ഫ്‌ളിക്‌സ് ഈ വര്‍ഷം ആദ്യത്തില്‍ തുടങ്ങിയിരുന്നു. കുട്ടികള്‍ക്കുള്ള ഷോര്‍ട്ട് വീഡിയോ വിഭാഗം ഫാസ്റ്റ് ലാഫിന് സമാനമാണെങ്കിലും ഹൊറിസോണ്ടല്‍ ആയാണ് വീഡിയോ കാണാനാവുക. ഒരു സമയം 10 മുതല്‍ 20 വരെ ക്ലിപ്പുകളാണ് ലഭിക്കുക.

അമേരിക്ക, ലാറ്റിന്‍ അമേരിക്ക, കാനഡ, ആസ്‌ത്രേലിയ, അയര്‍ലന്റ് എന്നിവിടങ്ങളില്‍ ഈയാഴ്ച്ച പുതിയ ഫീച്ചര്‍ ലോഞ്ച് ചെയ്യും.