Wednesday, December 7, 2022
HomeGulfപുതിയ ഡെലിവറി റൈഡർ പോളിസി അവതരിപ്പിച്ച് ഖത്തർ

പുതിയ ഡെലിവറി റൈഡർ പോളിസി അവതരിപ്പിച്ച് ഖത്തർ

ദോഹ : ഇരുചക്രവാഹനങ്ങളിൽ ഓർഡർ ബോക്‌സുകൾ ചുമലിൽ കൊണ്ട്പോവുന്നതിന് വിലക്കേർപ്പെടുത്തി ഖത്തർ. ഖത്തറിലെ പുതിയ ഡെലിവറി റൈഡർ പോളിസി അനുസരിച്ച് ഓർഡർ ബോക്‌സുകൾ ഇനി മുതൽ വൈബ്രേഷൻ പ്രിവന്ററുകളോട് കൂടി സുരക്ഷിതമായി ഘടിപ്പിച്ച് വേണം കൊണ്ട്പോകാൻ. നവംബർ 15 മുതൽ പ്രാബല്യത്തിൽ വരുന്ന നയം ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. ബൈക്കിനും ബൈക്ക് ഓടിക്കുന്നയാൾക്കും ഓർഡർ ബോക്സിനും പ്രത്യേകം പ്രത്യേകം സുരക്ഷാ വ്യവസ്ഥകളും ഡെലിവറി ബൈക്കുകളിൽ ഒന്നിലധികം ആളുകളെ നിരോധിക്കുകയും ചെയ്തിട്ടുണ്ട്.

നിയമം അനുസരിച്ച്, ഓർഡർ ബോക്‌സിന്റെ നീളം 120 സെന്റീമീറ്ററിൽ കൂടുതലും വീതി 60 സെന്റീമീറ്ററിൽ കൂടുതലും ബൈക്കോട് കൂടിയ ബോക്സിന്റെ നീളം 3 മീറ്ററിൽ കൂടുതലും പാടില്ല. രാത്രിയിൽ ദൃശ്യപരതയ്ക്കായി ബോക്‌സിന്റെ അരികുകളിൽ ഫോസ്ഫറസ് റിഫ്‌ളക്ടറുകൾ, ബൈക്കിന്, ബാലൻസ് ഉറപ്പാക്കാൻ സൈഡ് ജാക്കുകൾ സ്ഥാപിക്കണമെന്നും നയം ആവശ്യപ്പെടുന്നു.
പെർമിറ്റ് നമ്പർ തൊഴിലുടമയിൽ രജിസ്റ്റർ ചെയ്തിരിക്കുകയും അത് ബൈക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് ഉടമ ഉറപ്പുവരുത്തുകയും വേണം. ബൈക്ക് ഓടിക്കുന്നയാൾക്ക് മോട്ടോർ-ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കുകയും സുരക്ഷാ നടപടികൾ പാലിക്കുകയും വേണം.

Most Popular