Saturday, October 1, 2022
HomeGulf625 ദിർഹം നിരക്കിൽ റാസൽ ഖൈമ എയർപോർട്ടിൽ സർവീസ് ആരംഭിച്ച് ഇൻഡിഗോ

625 ദിർഹം നിരക്കിൽ റാസൽ ഖൈമ എയർപോർട്ടിൽ സർവീസ് ആരംഭിച്ച് ഇൻഡിഗോ

റാസൽ ഖൈമ: മുംബൈയിൽ നിന്ന് റാസൽ ഖൈമയിലേക്കുള്ള ഉദ്ഘാടന സർവ്വീസ് ആഘോഷമാക്കി ഇൻഡിഗോ. 6E നെറ്റ്വർക്കിലെ എയർലൈനിന്റെ 100-ാമത്തെ ലക്ഷ്യസ്ഥാനമാണ് റാസൽ ഖൈമ എയർപോർട്ട്. ഇനി മുതൽ പ്രതിദിനം റാസൽ ഖൈമ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് 625 ദിർഹം പ്രാരംഭ നിരക്കിൽ ഇൻഡിഗോ സർവീസ് നടത്തും.

ഇൻഡിഗോയുടെ പുതിയ സിഇഒ പീറ്റർ എൽബേഴ്സ് ഉൾപ്പെടെ മുംബൈയിൽ നിന്ന് 180 യാത്രക്കാരെ കൊണ്ടുവന്ന വിമാനം ടെർമിനലിലേക്ക് എത്തിയപ്പോൾ ആചാരപരമായ ജലപീരങ്കി സല്യൂട്ട് നൽകി സ്വാഗതം ചെയ്തു. റാസൽഖൈമയുടെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി, RAK ഇന്റർനാഷണൽ എയർപോർട്ട് ചെയർമാൻ എൻജിനീയർ ഷെയ്ഖ് സലേം ബിൻ സുൽത്താൻ അൽ ഖാസിമി എയർപോർട്ട് സിഇഒ അറ്റനാസിയോസ് ടൈറ്റോണിസ്, യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും ഇൻഡിഗോയുടെ കന്നി വിമാനം എമിറേറ്റിൽ ഇറങ്ങുമ്പോൾ സന്നിഹിതരായിരുന്നു. ഇൻഡിഗോ സർവീസ് ഉള്ള നാലാമത്തെ യുഎഇ വിമാനത്താവളവും മിഡിൽ ഈസ്റ്റിലെ പതിനൊന്നാമത്തെ ലക്ഷ്യസ്ഥാനവുമാണ് റാസൽ ഖൈമ.

Most Popular