പുതിയ ഒമിക്റോൺ ഉപവകഭേദങ്ങൾ ചൈനയിൽ കണ്ടെത്തി, 24 മണിക്കൂറിനുള്ളിൽ 1900-ലധികം കേസുകൾ

ചൈന : കോവിഡ് കേസുകളിൽ പുതിയ ഒമിക്റോൺ ഉപവകഭേദങ്ങൾ റിപ്പോർട്ട് ചെയ്ത് ചൈന. BF.7, BA.5.1.7 എന്നിവയാണ് ഉപവകഭേദങ്ങൾ. കൂടുതൽ സംക്രമണക്ഷമതയുള്ളതാണ് രണ്ട് വേരിയന്റുകളും. ഒക്ടോബർ 9 ന് ചൈനയിൽ 1,939 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റിനു ശേഷമുള്ള ഏറ്റവും ഉയർന്ന കേസാണിത്.

BF.7 വടക്കുപടിഞ്ഞാറൻ ചൈനയിലാണ് ആദ്യം കണ്ടെത്തിയത്. BA.5.1.7 എന്ന സബ് വേരിയന്റ് ആദ്യമായി കണ്ടെത്തിയത് ചൈനീസ് മെയിൻലാന്റിലാണ്. ഒക്ടോബർ 4 മുതൽ പ്രാദേശികമായി പകരുന്ന COVID-19 കേസുകൾക്ക് കാരണം BF.7 എന്ന വേരിയന്റാണ്. വളരെയധികം സംക്രമണശേഷിയുള്ള BF.7 കോവിഡ് സബ് വേരിയന്റിനെതിരെ ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു.