യുഎഇയിലിനി ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കാനാവില്ല

ദോഹ : ഗാർഹിക സഹായികളെക്കുറിച്ചുള്ള പുതിയ നിയമപ്രകാരം തൊഴിലുടമകൾക്ക് ലൈസൻസില്ലാതെ വീട്ടുജോലിക്കാരെ നിയമിക്കാനാവില്ലെന്ന് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പ്രസ്താവനയിറക്കി. മന്ത്രാലയത്തിൽ നിന്ന് ലൈസൻസ് നേടിയ ശേഷമല്ലാതെ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെന്റോ താൽക്കാലിക ജോലിയോ അനുവദിക്കില്ലെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. ഡിസംബർ 15 മുതൽ പുതുക്കിയ നിയമം പ്രാബല്യത്തിൽ വരും.

ലൈസൻസുള്ള റിക്രൂട്ട്മെന്റ് ഏജന്റുമാരും ഓഫീസുകളും വീട്ടുജോലിക്കാരുടെ ക്ഷേമം സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള കർശനമായ നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. യുഎഇയിലെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഏജന്റ് മുതൽ തൊഴിലുടമ വരെയുള്ള എല്ലാ കക്ഷികളുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും പുതിയ നിയമത്തിൽ പ്രതിപാദിക്കുന്നുണ്ട്.