Thursday, December 8, 2022
HomeGulfയുഎഇ: ഇന്ന് മുതൽ പ്രധാന റോഡിൽ പുതിയ വേഗപരിധി

യുഎഇ: ഇന്ന് മുതൽ പ്രധാന റോഡിൽ പുതിയ വേഗപരിധി

അബുദാബി: എമിറേറ്റിലെ ഒരു പ്രധാന റോഡിൽ തിങ്കളാഴ്ച മുതൽ പുതിയ വേഗപരിധി ഏർപ്പെടുത്തുമെന്ന് അബുദാബി പോലീസ് അറിയിച്ചു. ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (അൽ ഖുർം സ്ട്രീറ്റ്) ഷെയ്ഖ് സായിദ് പാലം മുതൽ ഖാസർ അൽ ബഹർ ഇന്റർസെക്ഷൻ വരെ ഇരു ദിശകളിലേക്കും 100 കിലോമീറ്ററായി വേഗത കുറയ്ക്കുന്നത് സെപ്റ്റംബർ 26 തിങ്കളാഴ്ച മുതൽ നടപ്പാക്കും. റോഡിലെ സുരക്ഷ ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ പാലിക്കണമെന്ന് അബുദാബി പോലീസ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു.

Most Popular