Tuesday, September 21, 2021
Home Entertainment പേരന്‍പിന് ശേഷം റാമിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി

പേരന്‍പിന് ശേഷം റാമിന്റെ പുതിയ ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി

സൂപ്പര്‍ ഹിറ്റ് ചിത്രമായ പേരന്‍പിന് ശേഷം റാം സംവിധാനം ചെയുന്ന പുതിയ ചിത്രത്തില്‍ നിവിന്‍ പോളി നായകന്‍. വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഞ്ജലി, സൂരി എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും.

നിരവധ പുതിയ ചിത്രങ്ങളാണ് നിവിന്‍ പോളിയുടെതായി ഇറങ്ങാനിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം, കനകം കാമിനി കലഹം, പടവെട്ട്, ബിസ്മി സ്‌പെഷ്യല്‍ തുടങ്ങിയവയാണ് നിവിന്റെ ഇറങ്ങാനിരിക്കുന്ന പ്രോജക്ടുകള്‍.

റാമിനൊപ്പം രണ്ടാമത്തെ ചിത്രമാണ് അഞ്ജലിയുടേത്. പേരന്‍പില്‍ വിജി എന്ന കഥാപാത്രമായെത്തി അഞ്ജലി ശ്രദ്ധ നേടിയിരുന്നു.

 

Most Popular