Wednesday, January 19, 2022
HomeNewsKeralaവാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്ക് ആഴ്ചതോറും ആര്‍ടിപിസിആര്‍: ഉത്തരവ് ഇന്ന്

വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർക്ക് ആഴ്ചതോറും ആര്‍ടിപിസിആര്‍: ഉത്തരവ് ഇന്ന്

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും എല്ലാ ആഴ്ചയും ആര്‍ടിപിസിആര്‍ പരിശോധന നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് പൊതു വിദ്യാഭ്യസ ഡയറക്ടര്‍ ഇന്ന് പുറത്തിറക്കും. സ്വന്തം ചിലവില്‍ പരിശോധന നടത്തി ഫലം ഹാജരാക്കുക, രോഗങ്ങള്‍, അലര്‍ജി തുടങ്ങിയ പ്രശ്‌നങ്ങള്‍ കാരണം വാക്‌സിന്‍ സ്വീകരിക്കാത്ത അദ്ധ്യാപകര്‍ ഡോക്ടറുടെ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കുക തുടങ്ങിയ നിബന്ധനകളും ഉത്തരവിൽ ഉണ്ടായേക്കും. ഒമിക്രോണ്‍ രാജ്യത്ത് ഭീതി പടര്‍ത്തിയ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കുക എന്നത് സര്‍ക്കാര്‍ നിലപാടാണെന്നും, ഇത് അനുസരിക്കാത്ത ആളുകള്‍ നിയമങ്ങള്‍ പാലിക്കാത്തവരാണെന്നും, ഇത് അച്ചടക്ക ലംഘനമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

Most Popular