ന്യൂഡൽഹി: ഉത്തരേന്ത്യയിൽ തുടരുന്ന ശൈത്യതരംഗത്തിന് വരും ദിവസങ്ങളിലും ശമനമുണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ജനുവരി 18 നും 20 നുമിടയില്‍ ഡല്‍ഹിയുടെ പല ഭാഗങ്ങളിലും അതിശൈത്യതരംഗം ആഞ്ഞടിക്കുമെന്നും വടക്കുപടിഞ്ഞാറന്‍ ഇന്ത്യയെ ബാധിക്കുമെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) വ്യക്തമാക്കുന്നു. ഞായാറാഴ്ചക്കും ശനിയാഴ്ചക്കും ഇടയില്‍ കുറഞ്ഞ താപനില 4-6 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും.
ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, സൗരാഷ്ട്ര, കച്ച് എന്നിവിടങ്ങളില്‍ ഇന്നും നാളെയും തണുത്ത തരംഗത്തിന് സാധ്യതയുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം മൂടല്‍മഞ്ഞ് ശക്തമാണ്. പശ്ചിമ ബംഗാളിലും സിക്കിമിലും ഉപ-ഹിമാലയന്‍ പ്രദേശങ്ങളിലും നാളെ വരെ മൂടല്‍മഞ്ഞ് ഉണ്ടാകാന്‍ സാധ്യതയുണ്ട്.