Wednesday, September 22, 2021
Home News International ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 18 കോടി കടന്നു

ആഗോളതലത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 18 കോടി കടന്നു

ന്യൂയോര്‍ക്ക്: ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 39 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനാറ് കോടി അന്‍പത് ലക്ഷമായി

രോഗികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് രോഗം സ്ഥിരീകരിച്ചത്. 6.18 ലക്ഷം പേര്‍ രോഗം ബാധിച്ചു മരിച്ചു. ഇന്ത്യയാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് കോടി കടന്നു. മരണസംഖ്യ 3.90 ലക്ഷമായി ഉയര്‍ന്നു.

ബ്രസീല്‍(1.81 കോടി രോഗബാധിതര്‍), ഫ്രാന്‍സ്(57 ലക്ഷം രോഗബാധിതര്‍), തുര്‍ക്കി(53 ലക്ഷം രോഗബാധിതര്‍) എന്നീ രാജ്യങ്ങളിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അഞ്ച് ലക്ഷത്തിലധികം പേരാണ് ബ്രസീലില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത്.

Most Popular