Home Gulf ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ക്രിക്കറ്റ് ടൂര്‍ണമെന്റ്

ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ക്രിക്കറ്റ് ടൂര്‍ണമെന്റ്

കുവൈറ്റ്: ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് വിജയിച്ചു. വാഹിദ് വാരിയേഴ്‌സ് രണ്ടാം സ്ഥാനത്തെത്തി. ഫഹാഹീല്‍ മില്ലേനിയം സ്റ്റാര്‍സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന ആവേശകരമായ ഫൈനല്‍ കാണാന്‍ കാണികളും തടിച്ചുകൂടിയിരുന്നു.

സ്‌കോര്‍: റൈസിംഗ് സ്റ്റാര്‍ 219/5 (20), വാഹിദ് വാരിയേഴ്‌സ് 158/9 (20).

സമ്മാനദാന ചടങ്ങ് ഒഐസിസി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് വര്‍ഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയി അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി.എസ്. പിള്ള, യൂത്ത് വിങ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ജോബിന്‍ ജോസ്, ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിന്‍ മങ്ങാട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ബിനോയ് ചന്ദ്രന്‍, കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി ഷംസു താമരക്കുളം തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ബിജി പള്ളിക്കല്‍ സ്വാഗതവും വിജോ പി. തോമസ് നന്ദിയും പറഞ്ഞു.