Friday, August 6, 2021
Home Newsfeed ബലാത്സംഗത്തിന് ഇരയായ തന്റെ സുഹൃത്തിന് നീതി ലഭിച്ചില്ല: എം സി ജോസഫൈൻ പ്രതിക്കായി ഇടപെട്ടു; ...

ബലാത്സംഗത്തിന് ഇരയായ തന്റെ സുഹൃത്തിന് നീതി ലഭിച്ചില്ല: എം സി ജോസഫൈൻ പ്രതിക്കായി ഇടപെട്ടു; ഗുരുതര ആരോപണങ്ങളുയർത്തി ഒളിമ്പ്യൻ മയൂഖ ജോണി

തൃശൂർ: ബലാത്സംഗത്തിന് ഇരയായ തന്റെ സുഹൃത്തിന് ആരിൽ നിന്നും നീതി ലഭിച്ചില്ലെന്ന വെളിപ്പെടുത്തലുമായി ഒളിമ്പ്യൻ മയൂഖ ജോണി. തൃശൂരിൽ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഒളിമ്പ്യൻ മയൂഖ ജോണി പൊലീസിനും വനിതാകമ്മീഷനും എതിരെ ആക്ഷേപം ഉന്നയിച്ചത്. പൊലീസും വനിതാ കമ്മീഷനും ഇടപെട്ടാണ് കേസിൽ നീതി നിഷേധിച്ചത്. ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്തത്.

രാഷ്ട്രീയ സ്വാധീനവും സാമ്ബത്തിക സ്വാധീനവുമുള്ള വ്യക്തിയായിരുന്നു ജോണ്‍സണ്‍. സംഭവുമായി ബന്ധപ്പെട്ട് ആളൂര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ ആകില്ലെന്ന് അറിയിച്ചു. മജിസ്‌ട്രേറ്റിനു രഹസ്യമൊഴിയും നല്‍കിയിരുന്നു. തുടര്‍ന്ന് വനിത കമ്മിഷനുമായി ബന്ധപ്പെട്ടെങ്കലും അന്നത്തെ അധ്യക്ഷ എം.സി.ജോസഫൈന്‍ പ്രതിക്കു വേണ്ടിയാണ് ഇടപെട്ടതെന്നും മയൂഖ ആരോപിച്ചു.

പിന്നീട് ഇര വിവാഹിതയായ ശേഷവും ജോണ്‍സണ്‍ എന്ന പ്രതി നിരന്തരം ഇവരെ ഭീഷണിപ്പെടുത്തി പിന്നീട് 2020ല്‍ ഇവര്‍ താമസിക്കുന്ന പ്രദേശത്ത് നോട്ടീസ് അച്ചടിച്ചു വിതരണം ചെയ്ത ഇരയെ അപമാനിച്ചു.ഇതോടെയാണ് ഭര്‍ത്താവും വീട്ടുകാരും വിഷയം അറിയുന്നതും പരാതിയുമായി മുന്നോട്ടു പോകാന്‍ നിര്‍ദേശിച്ചതും. തുടര്‍ന്നാണ് താന്‍ കേസില്‍ സജീവമായി ഇടപെട്ടതും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് പരാതി ഇപ്പോള്‍ നല്‍കിയതെന്നും മയൂഖ. നേരത്തേ, എസ്പി പൂങ്കുഴലിയില്‍ നിന്നു പോലും നീതി ഇരയ്ക്ക് ലഭിച്ചില്ലെന്നും മയൂഖ പറഞ്ഞു.

Most Popular