Wednesday, December 7, 2022
HomeGulfഖത്തർ ലോകകപ്പ് : പ്രത്യേക യാത്ര നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

ഖത്തർ ലോകകപ്പ് : പ്രത്യേക യാത്ര നിരക്കുകൾ പ്രഖ്യാപിച്ച് ഒമാൻ എയർ

മസ്കറ്റ്  : ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് പ്രത്യേക യാത്ര നിരക്കുകൾ പ്രഖ്യാപിച്ച് ഒമാനിലെ ദേശിയ വിമാന കമ്പനി ആയ ഒമാൻ എയർ. നവംബർ 21 മുതൽ ഡിസംബർ 3 വരെ മസ്കറ്റിനും ദോഹക്കുമിടയിൽ 48 മാച്ച് ഡേ ഷട്ടിൽ സർവീസുകൾ നടത്തുമെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. ഷട്ടിൽ സർവിസുകൾക്ക് ഒമാൻ എയർ 49 ഒമാനി റിയാൽ ആയിരിക്കും ഈടാക്കുക. മത്സരമാരംഭിക്കുന്നതിന് കുറഞ്ഞത് 4 മണിക്കൂർ മുമ്പെങ്കിലും ദോഹയിൽ എത്തിച്ചേരാനാവുന്ന വിധത്തിലാണ് ഷട്ടിൽ സർവിസുകൾ ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

Most Popular