Wednesday, November 30, 2022
HomeGulfവ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; ഒമാനിലെ വ്യപാര സ്ഥാപനങ്ങൾക്ക് കനത്ത പിഴ

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; ഒമാനിലെ വ്യപാര സ്ഥാപനങ്ങൾക്ക് കനത്ത പിഴ

മസ്‍കത്ത്: വ്യാജ ഉത്പന്നങ്ങള്‍ വിറ്റ സംഭവത്തിൽ ഒമാനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴ. അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ രണ്ട് സ്ഥാപനങ്ങളിൽ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ റെയ്‍ഡിലാണ് നിയമലംഘനം കണ്ടെത്തിയത്. ഈ കടകള്‍ക്ക് 1500 ഒമാനി റിയാല്‍ (മൂന്ന് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വീതം പിഴ ചുമത്തി.

വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍ക്കുകയും ചെയ്‍തതിന് പുറമെ വ്യാജ ഉത്പങ്ങളും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് കണ്ടെടുത്തു. ഈ സാധനങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.

ഉപഭോക്തൃ താത്പര്യം മുന്‍നിര്‍ത്തി വാണിജ്യ കേന്ദ്രങ്ങളിലും വിപണികളിലും മാര്‍ക്കറ്റുകളിലും നടത്തിവരുന്ന പതിവ് പരിശോധനകളുടെ ഭാഗമായിരുന്നു റെയ്‍ഡുകളെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

ഉപഭോക്താക്കളുടെ സുരക്ഷയും ആരോഗ്യവും അപകടത്തിലാക്കുന്ന ഒരു പ്രവര്‍ത്തനവും അംഗീകരിക്കാനാവില്ലെന്നും ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

Most Popular