Sunday, December 4, 2022
HomeGulfസന്ദർശകർക്കും ഇൻഷുറൻസ് പരിരക്ഷയുമായി ഒമാൻ

സന്ദർശകർക്കും ഇൻഷുറൻസ് പരിരക്ഷയുമായി ഒമാൻ

മ​സ്ക​ത്ത്: സന്ദർശകർക്കും ഇൻഷുറൻസ് പരിരക്ഷയുമായി ഒമാൻ. കാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി തീ​രു​മാ​നം അനുസരിച്ചാണിത്. വിനോദസഞ്ചാര മേഖലയുടെ സേവനം മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.

രാ​ജ്യ​ത്തെ വി​വി​ധ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ളു​ടെ വെ​ബ്സൈ​റ്റി​ലൂ​ടെ പോ​ളി​സി എടുക്കാനുള്ള സൗകര്യമാണ് ഏർപ്പെടുത്തുന്നത്.

ഇതിലൂടെ പോ​ളി​സി ഉ​ട​മ​ക​ളാ​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ, ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക​ൾ, സ്വ​കാ​ര്യ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ ത​മ്മി​ലു​ള്ള ഇ​ൻ​ഷു​റ​ൻ​സ് ബ​ന്ധം നി​യ​ന്ത്രി​ക്കാ​നും ക​ഴി​യും.

വി​സ കാ​ലാ​വ​ധി​ക്കാ​ല​ത്തേ​ക്ക് മാ​ത്ര​മാ​യി​രി​ക്കും ഇൻഷുറൻസ് പ​രി​ര​ക്ഷ ലഭിക്കുക. കി​ട​ത്തി ചി​കി​ത്സ, അ​ടി​യ​ന്ത​ര ആ​രോ​ഗ്യ പ്ര​ശ്നം, മ​രി​ച്ചാ​ൽ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ്രാ​ഥ​മി​ക ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യി​ൽ ഉ​ൾ​പ്പെ​ടു​ക.

Most Popular