Tuesday, September 21, 2021
Home Gulf ഒമാനിൽ വെയര്‍ഹൗസിന് തീപിടുത്തം; ആളപായമില്ല

ഒമാനിൽ വെയര്‍ഹൗസിന് തീപിടുത്തം; ആളപായമില്ല

മസ്കറ്റ്: ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ധങ്ക് വിലായത്തില്‍ വെയര്‍ഹൗസിൽ തീപിടിച്ചു. ധങ്ക് വിലായത്തിലെ ഒരു വെയര്‍ഹൗസില്‍ തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് അറിയിച്ചത് . അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീ നിയന്ത്രണ വിധേയമാക്കിയെന്നും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ആളപായം ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Most Popular