ബലിപെരുന്നാൾ: യു എ ഇയിലെ 855 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവ്

അബുദാബി: ഈദുൽ അദ്‌ഹയ്ക്ക് മുന്നോടിയായി 855 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ്  ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. മോചിപ്പിക്കുന്ന തടവുകാരുടെ സാമ്പത്തീക ബാധ്യതകൾ പരിഹരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
മോചിതരായ തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും സമൂഹത്തിന് പുതിയ സംഭാവന നൽകാനും നല്ല പെരുമാറ്റം കാഴ്ച്ച വെക്കാനുമാണ് തീരുമാനം ലക്ഷ്യമിടുന്നത്.
ക്ഷമയും സഹിഷ്ണുതയും അടിസ്ഥാനമാക്കി ജീവിതത്തിൽ രണ്ടാമതൊരു അവസരം നൽകാനും രാജ്യത്തിന്റെ മാനുഷിക മൂല്യങ്ങളുടെ ഭാഗമായുമാണ് ബലിപെരുന്നാൾ പോലുള്ള പ്രത്യേക അവസരങ്ങളിൽ തടവുകാരെ വിട്ടയക്കാൻ യുഎഇയിലെ ഭരണാധികാരികൾ ഉത്തരവിട്ടിരിക്കുന്നത്