ബഹ്‌റൈനില്‍ അറുന്നൂറിലധികം പേര്‍ക്ക് കോവിഡ്

bahrain air bubble agreement

മനാമ: ബഹ്‌റൈനില്‍ 642 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ 211 പേര്‍ പ്രവാസി തൊഴിലാളികളും 12 പേര്‍ യാത്രക്കാരുമാണ്. മറ്റ് 419 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 6585 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 623 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 1,26703 പേര്‍ കോവിഡ്മുക്തരായിട്ടുണ്ട്. രണ്ട് പേരും കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ 491 കോവിഡ് മരണങ്ങളായി. അതേസമയം 57 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നലെ 16,346 പുതുതായി കോവിഡ് പരിശോധന നടത്തി. 3.93 ശതമാനമാണ് ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.