Thursday, September 29, 2022
HomeNewsfeedപുറപ്പെടാനൊരുങ്ങി നിന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നിന്ന് പുക, യാത്രക്കാരെ ഒഴിപ്പിച്ചു

പുറപ്പെടാനൊരുങ്ങി നിന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ നിന്ന് പുക, യാത്രക്കാരെ ഒഴിപ്പിച്ചു

മസ്കറ്റ് : മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൊച്ചിയിലേക്ക് നിന്ന് പുക ഉയർന്നതിനെ തുടർന്ന് യാത്രക്കാരെ അടിയന്തിരമായി ഒഴിപ്പിച്ചു. എയർ ഇന്ത്യ എക്‌സ്‌പ്രസ് മസ്‌കറ്റ്-കൊച്ചി വിമാനത്തിൽ (IX-442) നിന്നാണ് പുകയെ തുടർന്ന് സ്ലൈഡുകൾ വഴി യാത്രക്കാരെ ഒഴിപ്പിച്ചത്.
ബുധനാഴ്ച രാവിലെയാണ് വിമാനം ഇന്ത്യയിലെ കൊച്ചിയിലേക്ക് പുറപ്പെടേണ്ടിയിരുന്നത്. വിമാനത്തിലുള്ള 141 യാത്രക്കാരും ആറ് ജീവനക്കാരും ഉൾപ്പെടുന്ന എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.

Most Popular