Wednesday, September 22, 2021
Home News Kerala പശുവിന് പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന് രണ്ടായിരം രൂപ പിഴയിട്ട് പൊലീസുകാര്‍

പശുവിന് പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന് രണ്ടായിരം രൂപ പിഴയിട്ട് പൊലീസുകാര്‍

കാസറഗോഡ്: പശുവിന് പുല്ലരിയാന്‍ പോയ ക്ഷീരകര്‍ഷകന് രണ്ടായിരം രൂപ പിഴയിട്ട് പൊലീസുകാര്‍. വീട്ടിലെത്തിയാണ് പിഴയടയ്ക്കാന്‍ പൊലീസ് നോട്ടീസ് നല്‍കിയത്. പിഴ അടച്ചില്ലെങ്കില്‍ കേസ് കോടതിയിലെത്തുമെന്നും പൊലീസുകാര്‍ ഭീഷണിപ്പെടുത്തിയതായും കർഷകൻ പറയുന്നു. കോടോംബെളൂര്‍ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കല്‍ വേങ്ങയില്‍ വീട്ടില്‍ വി നാരായണനോടാണ് പൊലീസിന്റെ കണ്ണില്ലാത്ത ക്രൂരത. ഭാര്യ ഷൈലജയ്ക്ക് കോവിഡ് പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. പത്തിലും ഏഴിലും പഠിക്കുന്ന രണ്ട് കുട്ടികളും നാരായണന്റെ അമ്മയും അനിയനും അടങ്ങുന്നതാണ് കുടുംബം. അന്‍പതിനായിരം രൂപ വായ്പയെടുത്താണ് നാരായണന്‍ പശുവിനെ വാങ്ങിയത്.

 

Most Popular