കുരുന്നുജീവന്‍ ബക്കറ്റില്‍; നവജാത ശിശുവിനെ രക്ഷിക്കാന്‍ ഓടി പോലീസുകാര്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുളക്കുഴയ്ക്കു സമീപം കോട്ടയില്‍ നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പോലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം കുഞ്ഞിനെ രക്ഷിക്കാനായി.

പ്രസവശേഷം അമിത രക്തസ്രാവവുമായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവതി അറിയച്ചതനുസരിച്ച് പോലീസ് വീട്ടിലെത്തി പരിശോധന നടത്തുമ്പോഴാണ് കുഞ്ഞിനെ കണ്ടെത്തുന്നത്. ജീവനുണ്ടെന്നു തിരിച്ചറിഞ്ഞ പോലീസ് കുഞ്ഞു കിടന്നിരുന്ന ബക്കറ്റുമായി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.

കുഞ്ഞിനു ജീവനുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ നവജാതശിശു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.