Monday, September 26, 2022
HomeNewsKeralaപോപുലർ ഫ്രണ്ട് ഹർത്താൽ: വ്യാപക കല്ലേറ്, അക്രമം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

പോപുലർ ഫ്രണ്ട് ഹർത്താൽ: വ്യാപക കല്ലേറ്, അക്രമം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: രാജ്യവ്യാപകമായി ഓഫിസുകൾ റെയ്ഡ് ചെയ്തതിലും നേതാക്കളുടെ
അറസ്റ്റിലും പ്രതിഷേധിച്ച് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറിയതിനാൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അക്രമം തടയാന്‍ അടിയന്തര നടപടി വേണമെന്ന് പോലീസിനോട് ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ അധ്യക്ഷതയിലുള്ള ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.

വിവിധയിടങ്ങളിൽ കെ.എസ്.ആർ.ടി.സി ബസുകൾക്കും വാഹനങ്ങൾക്കും നേരെ കല്ലേറുണ്ടായി. ഡ്രൈവർമാറുൾപ്പെടെ നിരവധി പേർക്ക് പരിക്കേട്ടു. കല്ലേറിനെ തുടർന്ന് പൊലീസ് സംരക്ഷണയിലാണ് പലയിടത്തും സർവിസ്. ചിലയിടങ്ങളിൽ പൂർണമായി സർവീസ് നിർത്തി. കൊല്ലത്ത്
പൊലീസുകാരെ ബൈക്കിലെത്തി ഇടിച്ചു വീഴ്ത്തി പരിക്കേൽപിച്ചു. വിവിധ സർവകലാശാലകൾ ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിയിരുന്നു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

Most Popular