Thursday, September 23, 2021
Home Entertainment പ്രിഥ്വിരാജിന്റെ ക്രൈംത്രില്ലര്‍ 'കോള്‍ഡ് കേസ്' ജൂണ്‍ 30ന് ആമസോണില്‍; ടീസര്‍ ഇറങ്ങി

പ്രിഥ്വിരാജിന്റെ ക്രൈംത്രില്ലര്‍ ‘കോള്‍ഡ് കേസ്’ ജൂണ്‍ 30ന് ആമസോണില്‍; ടീസര്‍ ഇറങ്ങി

പ്രിഥ്വിരാജ് സുകുമാരന്റെ പുതിയ ക്രൈം ത്രില്ലര്‍ ചിത്രം കോള്‍ഡ് കേസിന്റെ ടീസര്‍ റിലീസ് ചെയ്തു. പ്രിഥ്വിരാജിനൊപ്പം അതിഥി ബാലന്‍, സുചിത്ര പിള്ള തുടങ്ങിയവരൊക്കെ പ്രത്യക്ഷപ്പെടുന്ന ടീസര്‍ ആത്മാക്കളും ദുരൂഹമായ ക്രൈം സീനുമൊക്കെ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്.


ഇന്‍സ്റ്റഗ്രാമില്‍ ടീസര്‍ പോസ്റ്റ് ചെയ്തുകൊണ്ടുള്ള പ്രിഥ്വിരാജിന്റെ കുറിപ്പ് ഇങ്ങനെയാണ്: വിശ്വാസത്തിനും യുക്തിക്കുമിടയില്‍ കുടുങ്ങിയ സത്യം കണ്ടെത്തുന്നതിനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങുന്നു.

തിരക്കഥാകൃത്ത് തനു ബാലക് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥ ശ്രീനാഥ് വി നാഥ് ആണ്. ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറായ കോള്‍ഡ് കേസ് ജൂണ്‍ 30ന് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.
ALSO WATCH

Most Popular