Wednesday, September 22, 2021
Home Entertainment വീണ്ടും സംവിധായക കുപ്പായമണിയാനൊരുങ്ങി പ്രിഥ്വി; പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാവുമോ?

വീണ്ടും സംവിധായക കുപ്പായമണിയാനൊരുങ്ങി പ്രിഥ്വി; പുതിയ ചിത്രത്തില്‍ മമ്മൂട്ടി നായകനാവുമോ?

വീണ്ടും സംവിധായകന്‍ ആകാനൊരുങ്ങുന്ന വിവരം വെളിപ്പെടുത്തി നടന്‍ പൃഥ്വിരാജ് സുകുമാരന്‍. വന്‍വിജയം നേടിയ ലൂസിഫറിന് പിന്നാലെ എമ്പുരാന്‍ എന്ന സിനിമ പ്രിഥ്വി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇപ്പോഴുള്ള പ്രഖ്യാപനം കോവിഡ് സാഹചര്യത്തിന് അനുസരിച്ച് എടുക്കാവുന്ന പുതിയ ചിത്രമാണ്. മകള്‍ എഴുതിയ ചെറുകഥയുടെ ചിത്രത്തോടൊപ്പമാണ് പ്രിഥ്വിയുടെ പ്രഖ്യാപനം.

‘ഈ ലോക്ക് ഡൗണില്‍ ഞാന്‍ കേട്ട ഏറ്റവും മികച്ച വണ്‍ ലൈനാണ് ഇത്. എന്നാല്‍, ഈ മഹാമാരിക്കാലത്ത് ഒട്ടും സാധ്യതയില്ലാത്ത ഒന്നാണ് ഇത്. അതിനാല്‍ ഞാന്‍ മറ്റൊരു സ്‌ക്രിപ്റ്റ് തിരഞ്ഞെടുത്തു. വീണ്ടും ക്യാമറയ്ക്ക് പിന്നിലെത്താന്‍ ആലോചിക്കുന്നു. കോവിഡ് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും പാലിച്ച് ചെയ്യാവുന്ന സിനിമയെ കുറിച്ചുള്ള ബാക്കി വിവരങ്ങള്‍ ഉടന്‍ അറിയിക്കാം…’- കുറിപ്പില്‍ പ്രിഥ്വി പറയുന്നു.

ആദ്യ സിനിമയില്‍ മോഹന്‍ലാലിനെ നായകനാക്കിയ പ്രിഥ്വിയുടെ പുതിയ ചിത്രത്തില്‍ ഇതില്‍ മമ്മൂട്ടി നായകനാവുമോ എന്നാണ് ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം.
ALSO WATCH

Most Popular