ലോകകപ്പ് ആരാധകർക്കായി വിമാനങ്ങൾ വെട്ടിക്കുറച്ച് ഖത്തർ എയർവേസ്

ദോഹ : അടുത്ത മാസം നടക്കാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിന് ആരാധകർക്ക് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ഇടം നൽകുന്നതിനായി വിമാനങ്ങൾ വെട്ടിക്കുറച്ചു ഖത്തർ എയർവേയ്‌സ്. 18 സ്ഥലങ്ങളിൽ നിന്നുള്ള വിമാനങ്ങൾ പിൻവലിച്ചതായി ഖത്തർ എയർവേയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അക്ബർ അൽ ബേക്കർ അറിയിച്ചു. ടൂർണമെന്റിനായി രാജ്യത്ത് ഇറങ്ങുന്ന നൂറുകണക്കിന് വിമാനങ്ങളെ ഉൾക്കൊള്ളുന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിദിനം 500 ഓളം ഷട്ടിൽ ഫ്ലൈറ്റുകളും നൂറുകണക്കിന് ചാർട്ടർ ഫ്ലൈറ്റുകളും സ്വകാര്യ ജെറ്റുകളും ആയാണ് ലോകകപ്പിനെ വരവേൽക്കാൻ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ഒരുങ്ങുന്നത്.