Sunday, July 25, 2021
Home Newsfeed ഖത്തറിലെ അൽ മീറ കൺസ്യുമർ ഗുഡ്‌സ് കമ്പനി പർച്ചേസിംഗ് വിഭാഗം മേധാവിയുടെ ഇന്ത്യയിലെ സ്വത്തുക്കൾ മരവിപ്പിച്ചു

ഖത്തറിലെ അൽ മീറ കൺസ്യുമർ ഗുഡ്‌സ് കമ്പനി പർച്ചേസിംഗ് വിഭാഗം മേധാവിയുടെ ഇന്ത്യയിലെ സ്വത്തുക്കൾ മരവിപ്പിച്ചു

ദോഹ: ഖത്തറിലെ അൽ മീറ കൺസ്യുമർ ഗുഡ്‌സ് കമ്പനി പർച്ചേസിംഗ് വിഭാഗം മേധാവി സുബ്രഹ്‌മണ്യ ശ്രീനിവാസിന്റെ ഇന്ത്യയിലെ സ്വത്തുക്കൾ മരവിപ്പിച്ചു. സാമ്പത്തീക കുറ്റകൃത്യം നടത്തിയതുമായി ബന്ധപ്പെട്ടയാണ് നടപടി. സുബ്രഹ്‌മണ്യ ശ്രീനിവാസ് പിന്നിറ്റിയുടെ ഇന്ത്യയിലെ 88 ലക്ഷം രൂപ വരുന്ന ആസ്തികൾ എൻഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചതെന്ന് ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.

ശ്രീനിവാസ് പിന്നിറ്റി ഖത്തർ നാഷണൽ ബാങ്കിലെ തന്റെ അക്കൗണ്ടിൽ നിന്നും ഇന്ത്യയിലെ ആക്സിസ് ബാങ്ക്,എച്.ഡി.എഫ്.സി ബാങ്കുകളിലേക്ക് സംശയാസ്പദമായി വൻ തുക കൈമാറ്റം ചെയ്തതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 45 ലക്ഷം രൂപ തന്റെയും ഭാര്യയുടെയും പേരിൽ വിവിധ മ്യുച്ചൽ ഫണ്ടുകളിൽ നിക്ഷേപിച്ചതായും ഇഡി സ്ഥിരീകരിച്ചിട്ടുണ്ട്.നിരവധി ഭൂസ്വത്തുക്കളും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.

Most Popular