Monday, September 26, 2022
HomeGulfന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് ഖത്തർ അമീർ

ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് ഖത്തർ അമീർ

ന്യൂയോർക്ക്: ന്യൂയോർക്കിലെ ഖത്തർ മ്യൂസിയങ്ങളുമായി പുതിയ പങ്കാളിത്തം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിൽ നടന്ന സ്വീകരണ ചടങ്ങിൽ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തു. ഖത്തർ മ്യൂസിയങ്ങളും മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിന്റെ ഫലത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. മ്യൂസിയം പര്യടനത്തിൽ ഇപ്പോൾ ഖത്തർ ഹാൾ എന്ന് പേരിട്ടിരിക്കുന്ന ഇസ്ലാമിക് ആർട്ട് കളക്ഷൻ ഏരിയയും അമീർ സന്ദർശിച്ചു. പുരാവസ്തു, ചരിത്ര സ്മാരകങ്ങളും ഇസ്ലാമിക കയ്യെഴുത്തുപ്രതികളും കലാസൃഷ്ടികളും അവിടെ പ്രദർശിപ്പിച്ചുണ്ട്. ചടങ്ങിൽ ഖത്തർ മ്യൂസിയം ചെയർപേഴ്‌സൺ ഷെയ്ഖ അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽതാനി, അമീറിന്റെ ഔദ്യോഗിക പ്രതിനിധി സംഘത്തിലെ അംഗങ്ങൾ, റാങ്കിംഗ് ഉദ്യോഗസ്ഥർ അതിഥികൾ എന്നിവരും പങ്കെടുത്തു.

Most Popular