ദോഹ: അനുഗ്രഹീതമായ ഈദുല്‍ ഫിത്തര്‍ ആശംസകള്‍ നേര്‍ന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. ഇസ്‌ലാമിക രാജ്യങ്ങളിലെ പ്രമുഖവ്യക്തിത്വങ്ങള്‍ക്ക് ഫോണിലൂടെയാണ് അമീര്‍ ആശംസകള്‍ നേര്‍ന്നത്.
ഖത്തറിന്റെ സൗഹൃദരാജ്യങ്ങളിലെ നിരവധി നേതാക്കള്‍ അമീറിന് ഫോണിലൂടെ ഈദ് ആശംസകള്‍ അറിയിക്കുകയും ചെയ്തു.