Wednesday, December 7, 2022
HomeGulfലോകകപ്പ് ഉദ്ഘാടനത്തിൽ പങ്കെടുത്ത നേതാക്കൾക്ക് സ്വീകരണം നൽകി ഖത്തർ അമീർ

ലോകകപ്പ് ഉദ്ഘാടനത്തിൽ പങ്കെടുത്ത നേതാക്കൾക്ക് സ്വീകരണം നൽകി ഖത്തർ അമീർ

ദോഹ: ഫിഫ ലോകകപ്പ് ഖത്തർ 2022 ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്ത സഹോദര-സൗഹൃദ രാഷ്ട്രങ്ങളിലെ നേതാക്കൾക്കും പ്രതിനിധി സംഘത്തലവൻമാർക്കും ഉന്നതർക്കും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി അൽ ബൈത്ത് സ്റ്റേഡിയത്തിൽ സ്വീകരണം നൽകി. ലോകരാജ്യങ്ങളുടെ നേതാക്കളോട് അമീർ ലോകകപ്പുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ ചർച്ച ചെയ്തു. ഖത്തറിലേക്ക് അവരെയെല്ലാം സ്വാഗതം ചെയ്ത അമീർ അതിഥികൾക്ക് നല്ല താമസവും ഒരുക്കുകയും മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ആശംസകളും നേരുകയും ചെയ്തു.

സ്വീകരണച്ചടങ്ങിൽ അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി പങ്കെടുത്തു. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ബിൻ ഹുസൈൻ, അൾജീരിയൻ പ്രസിഡന്റ് അബ്ദുൽമദ്ജിദ് ടെബൗൺ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ സിസി, പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചടങ്ങിൽ സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദും രാജകുമാരൻ, കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ പ്രതിനിധിയും ജോർദാനിലെ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം, ഒമാനിലെ സാംസ്കാരിക, യുവജന, കായിക മന്ത്രിയും x ഒമാൻ സുൽത്താൻ പ്രതിനിധിയുമായ സയ്യിദ് തിയാസിൻ ബിൻ ഹൈതം ബിൻ താരിഖ് അൽ സെയ്ദ്, ലെബനന്റെ കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റിയും പങ്കെടുത്തു.

സെനഗൽ പ്രസിഡന്റ് മാക്കി സാൽ, റുവാണ്ടൻ പ്രസിഡന്റ് പോൾ കഗാമെ, ലൈബീരിയൻ പ്രസിഡന്റ് ജോർജ്ജ് വീ, റിപ്പബ്ലിക് ഓഫ് ഇക്വഡോറിന്റെ വൈസ് പ്രസിഡന്റ് ആൽഫ്രെഡോ ബോറെറോ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാച്ച്, റഷ്യൻ ഫെഡറേഷൻ പ്രസിഡന്റിന്റെ സഹായി ഇഗോർ ലെവിറ്റിൻ, ഇന്ത്യൻ വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ, വെനസ്വേലൻ വൈസ് പ്രസിഡന്റ് ഡെൽസി എലോയ്ന റോഡ്രിഗസ്, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Most Popular