ദുബായ്: വീണ്ടും എംബസികള്‍ തുറന്ന് യുഎഇയും ഖത്തറും. ഗള്‍ഫ് രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളും എംബസികള്‍ വീണ്ടും തുറക്കാനൊരുങ്ങുന്നത്. പ്രാദേശിക ദിനപത്രമായ ‘നാഷണല്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഖത്തര്‍ മീഡിയ ഓഫീസും ഇക്കാര്യത്തില്‍ സ്ഥിരീകരണം നടത്തിയിട്ടുണ്ട്.
2021ല്‍ ഒപ്പുവച്ച അല്‍ ഉല കരാറിന്റെ അടിസ്ഥാനത്തിലാണ് എംബസികള്‍ വീണ്ടും തുറക്കുന്നത്. നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും എംബസികള്‍ തുറക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരുന്നതായി യുഎഇ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2017ലാണ് സൗദി, യുഎഇ, ബഹറിന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിന് ഉപരോധം പ്രഖ്യാപിച്ചത്. അല്‍ ഉല കരാര്‍ ഒപ്പുവച്ചതിന്നു പിന്നാലെ സൗദിയും ഈജിപ്തും ദോഹയില്‍ വീണ്ടും എംബസി തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തറും യുഎഇയും എംബസികള്‍ തുറക്കാന്‍ തീരുമാനിക്കുന്നത്.