ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോം ക്വാറന്റീന്‍ ലംഘിച്ച അഞ്ച് പേരെ അധികൃതര്‍ ഇന്നലെ അറസ്റ്റ് ചെയ്തു. ഇവരെ പ്രൊസിക്യൂഷന്‍ നടപടികള്‍ക്കു ഹാജരാക്കിയിട്ടുണ്ട്.
1. സുഹൈം അലി ഹമദ് സയ്യിദ് ഒദൈബ
2. മുബാറക് അബ്ദുള്ളഹ് മെഫ്‌ലെഹ് മുഹൈദ് അല്‍ കഹ്തനി
3. ഖാലിദ് അഹ്മദ് ഖലിഫ അല്‍ ബിന്‍ സൈദ് അല്‍ മന്നൈ
4. നാസര്‍ ഹമദ് മുഹമ്മദ് അല്‍ ഫഹം അല്‍ അജമി
5. ഖാലിദ് ഹുമൈദി സലീം അല്‍ ഫെഹൈദ് അല്‍ മരി
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പുവരുത്താനും നിയുക്ത അധികാരികള്‍ പൗരന്മാരോടും ജീവനക്കാരോടും ആവശ്യപ്പെട്ടു.