Thursday, December 8, 2022
HomeGulfഫിഫ ലോകകപ്പ്: ഖത്തർ കാബിനറ്റ് പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ഫിഫ ലോകകപ്പ്: ഖത്തർ കാബിനറ്റ് പ്രവൃത്തി സമയം പ്രഖ്യാപിച്ചു

ദോഹ: ലോകകപ്പ് സമയകാലത്തിനിടെയുള്ള ക്യാബിനറ്റ് പ്രവർത്തി സമയം പ്രഖ്യാപിച്ചു. ഔദ്യോഗീക അറിയിപ്പ് അനുസരിച്ച് നവംബർ 1 മുതൽ ഡിസംബർ 19, 2022 വരെ, സർക്കാർ മേഖലയിലെ ജീവനക്കാരുടെ എണ്ണം 20% ആയി കുറയുകയും 80% ജീവനക്കാർ ഓൺലൈൻ പ്രവർത്തിക്കുകയും ചെയ്യും, പ്രവൃത്തി സമയം രാവിലെ 7 മുതൽ 11 വരെ ആയിരിക്കും.

ഫിഫ ലോകകപ്പ് ഖത്തർ 2022 ന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങൾക്കനുസൃതമായാണ് കാബിനറ്റ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫീസിന്റെ (ജിസിഒ) ഔദ്യോഗിക വക്താവ് മുഹമ്മദ് നുവൈമി അൽ ഹജ്‌രി ജിസിഒ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഈ തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പതിവുപോലെ തന്നെ പ്രവർത്തനം തുടരും.

Most Popular