പാകിസ്ഥാനിലെ പ്രളയബാധിതര്‍ക്ക് സഹായങ്ങള്‍ വിതരണം ചെയ്ത് ഖത്തര്‍ ചാരിറ്റി

ദോഹ: പാകിസ്ഥാനിലെ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഖത്തര്‍ ചാരിറ്റി (ക്യുസി) സഹായങ്ങള്‍ വിതരണം ചെയ്തു. പാകിസ്ഥാനിലെ ആശുപത്രിയുമായി ധാരണാപത്രത്തില്‍ (എംഒയു) ഒപ്പിടുകയും ചെയ്തു.

ഇന്റര്‍നാഷണല്‍ പ്രോഗ്രാംസ് ആന്‍ഡ് ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ അബ്ദുല്‍ അസീസ് ജാസിം ഹെജി, സിഇഒ ജാസിം അബ്ദുല്ല അല്‍ ജാസിം എന്നിവര്‍ പഞ്ചാബിലെ ഝാങ്ങില്‍ ഖത്തര്‍ ചാരിറ്റി നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികള്‍ സന്ദര്‍ശിച്ചു. വിശുദ്ധ റമദാനില്‍ ഝാങ് ജില്ലയിലെ ദുരിതബാധിതര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ വിതരണവും ഉറപ്പാക്കുന്നുണ്ട് ഖത്തര്‍ ചാരിറ്റി.

മസ്ജിദുകള്‍, സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന വാട്ടര്‍ സ്‌റ്റേഷനുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ തുടങ്ങിയവും പദ്ധതിയില്‍ ഉള്‍പ്പെടുന്നുവെന്ന് ഖത്തര്‍ ചാരിറ്റി കൂട്ടിച്ചേര്‍ത്തു.