ഏപ്രില്‍ ഇന്ധനവില പ്രഖ്യാപിച്ച് ഖത്തര്‍

ദോഹ: ഏപ്രിലിലെ ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു.

പുതുക്കിയ നിരക്ക്:

പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 ഖത്തര്‍ റിയാലാണു വില. ഇത് മാര്‍ച്ചില്‍ ഉള്ളതിനേക്കാള്‍ കുറവാണ്. സൂപ്പര്‍ ഗ്രേഡ് പെട്രോളിനും ഡീസലിനും മാര്‍ച്ചിലെ വില തന്നെയാണ് ഏപ്രിലിലും.
സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില 2.10 ഖത്തര്‍ റിയാലായി തുടരുന്നു. ഡീസല്‍ ലിറ്ററിന് 2.05 ഖത്തര്‍ റിയാല്‍.

കഴിഞ്ഞ കുറച്ചു മാസങ്ങളായി, ഡീസല്‍, സൂപ്പര്‍ ഗ്രേഡ് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുകയാണ്. പ്രീമിയം പെട്രോള്‍ വില ലിറ്ററിന് 2.05-1.90 ഖത്തര്‍ റിയാലിനും ഇടയിലാണ്. ഊര്‍ജ, വ്യവസായ മന്ത്രാലയം അന്താരാഷ്ട്ര വിപണിയില്‍ ഇന്ധന വില നിശ്ചയിക്കാന്‍ തുടങ്ങിയതിനു ശേഷം പ്രതിമാസവിലവിവരം പ്രഖ്യാപിക്കുന്നത് ഖത്തര്‍ എനര്‍ജിയാണ്.