Friday, December 9, 2022
HomeGulfകാഴ്ച വൈകല്യമുള്ള ആരാധകർക്ക് തത്സമയ ലോകകപ്പ് വിവരണവുമായി ഖത്തർ ഫൌണ്ടേഷൻ

കാഴ്ച വൈകല്യമുള്ള ആരാധകർക്ക് തത്സമയ ലോകകപ്പ് വിവരണവുമായി ഖത്തർ ഫൌണ്ടേഷൻ

ദോഹ : ലോകകപ്പിന്റെ പൂർണമായ ആവേശം കാഴ്ച വൈകല്യമുള്ള ആരാധകരിലേക്കെത്തിക്കാൻ ഉദ്‌ഘാടന സമാപന മത്സരങ്ങളുടെ തത്സമയ ഓഡിയോ വിവരണം നൽകുമെന്ന് ഖത്തർ ഫൌണ്ടേഷൻ. ഹമദ്ബിൻ ഖലീഫ യൂണിവേഴ്സിറ്റിയുടെ മാസ്റ്റർ ഓഫ് ആർട്സ് ഇൻ ഓഡിയോവിഷ്വൽ ട്രാൻസ്ലേഷൻ പ്രോഗ്രാം വിദ്യാർത്ഥികളുടെ ഒരു സംഘമാകും ആഘോഷങ്ങളുടെ തത്സമയ ഓഡിയോ വിവരണം നൽകുക.

2021 ലെ ഫിഫ അറബ് കപ്പിൽ ആദ്യമായി ലഭ്യമാക്കിയ ഈ സേവനം ടൂർണമെൻറിലുടനീളം ഉള്ള മത്സരങ്ങളിലും ഉണ്ടാകും. ഓഡിയോവിഷ്വൽ ട്രാൻസ്ലേഷൻ പ്രോഗ്രാമിൻറെ വിദ്യാർത്ഥികളും ബിരുദധാരികളുമായ അറബിയിലും ഇംഗിഷിലും 2 പേര് വെച്ച മൊത്തം 4 കമൻറേറ്റർമാരാണ് ഉദ്ഘാടന, സമാപന ചടങ്ങുകളിൽ ഡ്യൂട്ടിയിലുണ്ടാവുക. ഓഡിയോ വിവരണത്തിൽ സ്റ്റേഡിയത്തിനു് ചുറ്റും നടക്കുന്ന കാര്യങ്ങളുടെ ഓരോ വിശദാംശങ്ങളും പന്തിൻറെയും കളിക്കാരുടെയും ചലനത്തിനപ്പുറം കാഴ്ച വൈകല്യമുള്ളവർക്ക് കളിയുടെ രംഗം സങ്കൽപ്പിക്കാൻ പ്രാപ്തമാക്കുന്ന ഒരു ‘വെർബൽ ചിത്രം’ കൂടി നൽകും.

Most Popular