
ദോഹ. രാജ്യത്ത് വേനല്‍ കടുത്തതോടെ തൊഴിലാളികള്‍ക്ക് സുരക്ഷ നിര്‍ദേശങ്ങളുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. ജോലി സ്ഥലത്ത് സ്വയം രക്ഷ ഉറപ്പുവരുത്തുവാനാവശ്യമായ നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഓരോ പതിനഞ്ച് മിനിറ്റിലും തണുത്ത വെള്ളം കുടിക്കുക, ചായ, കാപ്പി, ഉത്തേജക പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍ മുതലായവ ഉപേക്ഷിക്കുക, നല്ല ഭക്ഷണം മിതമായ അളവില്‍ കഴിക്കുക, അയഞ്ഞതും കട്ടി കുറഞ്ഞതുമായ വസ്ത്രം ധരിക്കുക, പുറത്തിറങ്ങുമ്പോള്‍ തല മറയ്ക്കുക തുടങ്ങിയവയാണ് മന്ത്രാലയം നിര്‍ദേശിക്കുന്നത്.