Sunday, October 24, 2021
HomeEdiotrs Pickസാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ അടിമുടി ആധുനികവല്‍ക്കരിക്കാനൊരുങ്ങി ഖത്തറിലെ ഇന്ത്യന്‍ എംബസി

സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലൂടെ അടിമുടി ആധുനികവല്‍ക്കരിക്കാനൊരുങ്ങി ഖത്തറിലെ ഇന്ത്യന്‍ എംബസി

ദോഹ: ഖത്തറിലെ ഏത് സാധാരണക്കാരനും എളുപ്പത്തില്‍ എംബസിയെ ബന്ധപ്പെടാവുന്ന രൂപത്തില്‍ ഇന്ത്യന്‍ എംബസി സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍, ബഹുഭാഷാ കോള്‍ സെന്റര്‍, ചാറ്റ്‌ബോട്ടുകള്‍ തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തുകയെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ അറിയിച്ചു.

സേവനങ്ങള്‍ക്കായി ഏത് സമയത്തും എംബസിയെ സമീപിക്കാന്‍ ഇന്ത്യന്‍ പ്രവാസികളെ മൊബൈല്‍ അപ്ലിക്കേഷന്‍ സഹായിക്കും. ആപ്പ് വികസിപ്പിക്കുന്നത് നേരത്തേ പദ്ധതിയിട്ടിരുന്നതാണെങ്കിലും കോവിഡ് സാഹചര്യം കാരണമാണ് വൈകിയത്. ആപ്പ് അധികം വൈകാതെ പ്രവര്‍ത്തന സജ്ജമാവും. ബഹുഭാഷാ കോള്‍ സെന്റര്‍ സ്ഥാപിക്കുന്നതിലൂടെ സാധാരക്കാര്‍ക്കുള്ള ഭാഷാപരമായ തടസ്സങ്ങള്‍ മറികടക്കാനാവും. കോണ്‍സുലര്‍, ലേബര്‍ സര്‍വീസുകളിലും കൂടുതല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതായി ഡോ മിത്തല്‍ പറഞ്ഞു.

ടെലഫോണ്‍ കോളോ മറ്റ് തരത്തിലുള്ള നേരിട്ടുള്ള ഇടപെടലുകളോ ആവശ്യമില്ലാതെ കൂടുതല്‍ ആളുകള്‍ക്ക് എംബസിയുമായി ബന്ധപ്പെടാന്‍ ചാറ്റ്‌ബോട്ടുകളിലൂടെ കഴിയും. സാധാരണയായി ഉയരുന്ന സംശയങ്ങള്‍ക്ക് പരിഹാരം കാണാന്‍ ചാറ്റ്‌ബോട്ടുകള്‍ സഹായിക്കും. ഏഴ് ലക്ഷത്തോളം അംഗങ്ങളുള്ള ഇന്ത്യന്‍ സമൂഹത്തിന് ടെലഫോണ്‍ വഴി മറുപടി നല്‍കുന്നത് പ്രായോഗികമല്ലെന്ന്് അംബാസഡര്‍ പറഞ്ഞു.

സാങ്കതിക വിദ്യയുടെ വികസനത്തിന് ഖത്തറില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യന്‍ എഞ്ചിനീയര്‍മാരുടെയും ഐടി പ്രൊഫഷണലുകളുടെയും പിന്തുണ തേടിയിട്ടുണ്ട്. ഖത്തരി കമ്പനികളും ഈ സംരംഭങ്ങളെ പിന്തുണക്കാന്‍ സന്നദ്ധത അറിയിച്ചതായി അംബാസഡര്‍ പറഞ്ഞു.
ALSO WATCH

Most Popular