ഖത്തർ മിസയീദ്​ ആശുപത്രിയിലെ അവസാന കോവിഡ്​ രോഗിയും ആശുപത്രി വിട്ടു

ദോഹ: ഖത്തർ മിസയീദ്​ ആശുപത്രിയിലെ അവസാന കോവിഡ്​ രോഗിയും ആശുപത്രി വിട്ടു. രാജ്യത്ത്​ ഏറ്റവും കൂടുതല്‍ രോഗികളെ പരിചരിച്ച ആശുപത്രിയാണ് മിസയീദ്​. ഹമദ്​ മെഡിക്കല്‍ കോര്‍പറേഷനു കീഴിലെ ഏഴ്​ കോവിഡ്​ ആശുപത്രികളില്‍ ഒന്നായ മിസയീദ്​ രോഗ വ്യാപനത്തി​‍െന്‍റ ആദ്യ ഘട്ടത്തില്‍ തന്നെ സജീവമായിരുന്നു. സാധാരണ ഔ​ട്ട്​പേഷ്യന്‍റ്​ സര്‍വിസിലേക്ക്​ മാറിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ആറാഴ്​ചക്കിടെ റാസ്​ ലഫാന്‍ ഹോസ്​പിറ്റല്‍, അല്‍ വക്​റ ഹോസ്​പിറ്റല്‍, ഹസം ​മിബയ്​റീക്​ ജനറല്‍ ഹോസ്​പിറ്റല്‍, സര്‍ജിക്കല്‍ സ്​പെഷാലിറ്റി സെന്‍റര്‍ എന്നിവ സാധാരണ പ്രവര്‍ത്തനത്തിലേക്ക്​ മാറിയിരുന്നു. രാജ്യത്തെ കോവിഡ്​ വ്യാപനതോത്​ കുറഞ്ഞതും, രോഗമുക്​തരാവുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്​തതാണ്​ ആരോഗ്യമന്ത്രാലയത്തിന്​ ആശ്വാസമായത്​. നിലവില്‍ രാജ്യത്ത്​ 160ല്‍ കുറവ്​ ആളുകള്‍ മാത്രമാണ്​ ആശുപത്രികളില്‍ ചികിത്സയിലുള്ളത്​.