ദോഹ : ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഖത്തറിലെ ആദ്യത്തെ നഴ്‌സറി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം തുറന്നു. അബു ഹമൂർ ഏരിയയിൽ സ്ഥിതി ചെയ്യുന്ന നഴ്സറി ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്വകാര്യ വിദ്യാഭ്യാസ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഒമർ അൽ നാമ ഉദ്‌ഘാടനം നിർവഹിച്ചു. വൈകല്യമുള്ള കുട്ടികളെ മാനസികമായും സാമൂഹികമായും ശാരീരികമായും അക്കാദമികമായും വികസിപ്പിക്കാൻ നഴ്സറി സഹായിക്കും. ഇത്തരത്തിലുള്ള കുട്ടികൾക്ക് നേരത്തെയുള്ള ഇടപെടലും സമഗ്രമായ സേവനങ്ങളും നൽകുകയാണ് നഴ്‌സറിയുടെ പ്രധാന ലക്ഷ്യം. ഇസ്‌ലാമിക മൂല്യങ്ങൾ, ഖത്തർ സംസ്‌കാരം, അറബി ഭാഷയുടെ തത്വങ്ങൾ എന്നിവ കൂടി ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് അറബിയിലും ഇംഗ്ലീഷിലും രണ്ട് പ്രോഗ്രാമുകൾ നഴ്സറി നൽകുന്നുണ്ട്.