സുഡാന്‍: എയുസി ചെയര്‍പേഴ്‌സണുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തി

ദോഹ: സുഡാനിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഇന്നലെ ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷന്‍ (എയുസി) ചെയര്‍പേഴ്‌സണ്‍ മൂസ ഫാക്കി മഹമത്തുമായി ഫോണില്‍ ചര്‍ച്ച നടത്തി.

സുഡാനിലെ രക്തച്ചൊരിച്ചില്‍ തടയാനും ചര്‍ച്ചകളിലൂടെ രാജ്യത്തു സമാധാനം പുനഃസ്ഥാപിക്കാനും സുഡാന് എല്ലാവിധ പിന്തുണയും ഖത്തര്‍ വാഗ്ദാനം ചെയ്തു.