ദോഹ: ലോക ഓട്ടിസം ബോധവത്ക്കരണ ദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി ഭിന്നശേഷിക്കാര്‍ക്കുള്ള അല്‍ ഹെദായ സ്‌കൂളിന്റെ കിന്റര്‍ഗാര്‍ട്ടനില്‍ ഇന്നലെ സന്ദര്‍ശനം നടത്തി.
ക്ലാസ് മുറികളും കുട്ടികള്‍ക്കുള്ള സൗകര്യങ്ങളും പ്രധാനമന്ത്രി വിലയിരുത്തി. പാഠ്യക്രമങ്ങള്‍, കരിക്കുലം, അധ്യാപനരീതി എന്നിവ അധ്യാപകര്‍ അദ്ദേഹത്തിനു വിവരിച്ചുകൊടുത്തു. പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംസാരിക്കുകയം അവര്‍ക്ക് ആശംസകളറിയിക്കുകയും ചെയ്തു.
ഖത്തര്‍ വിദ്യാഭ്യാസമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു.